20 ഒക്‌ടോബർ 2015

GAIN PF
കെ.എ.എസ്ഇ.പി.എഫും അതു പോലെയുള്ള മറ്റ്‌ ഗവ. എയിഡഡ്‌ സ്ഥാപനങ്ങളുടെ പി എഫും ധനകാര്യ വകുപ്പിന്റെ നേത്യത്വത്തില്‍ ഗെയിന്‍ പി എഫ്‌ ( (Govt. Aided Institution PF) സംവിധാനം വഴി ഓണ്‍ലൈന്‍ ആക്കുന്നതിനായി നിലവില്‍ സ്‌പാര്‍ക്ക്‌ ഡാറ്റാബേസില്‍ ഉള്ള വരിക്കാരുടെ അക്കൗണ്ട്‌ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ ആണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആയതിനായി കെ.എ.എസ്ഇ.പി.എഫിലുള്ള വരിക്കാരുടെ സ്‌പാര്‍ക്കില്‍ നിലവിലുള്ള വിവരങ്ങള്‍ അടങ്ങിയ എക്‌സല്‍ ഫയല്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്‌തുത ലിസ്റ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ട്രഷറി, സ്‌ക്കൂള്‍ എന്നിവ സെലക്ട്‌ ചെയ്‌ത്‌ സ്‌കൂള്‍ തിരിച്ചുള്ള പ്രിന്റ്‌ എടുത്ത്‌ താങ്കളുടെ സ്‌ക്കൂളിലെ പിഎഫ്‌ വരിക്കാരുടെ മാത്രമായി ഈ എക്‌സല്‍ ഫയലില്‍ നിന്നെടുത്ത പ്രിന്റിലെ വിവരങ്ങളും ഓരോ ജീവനക്കാരന്റേയും സേവനപുസ്‌തകവും സേവനപുസ്‌തകത്തില്‍ പതിച്ച പി എഫ്‌ അഡ്‌മിഷന്‍ അപേക്ഷാ ഫോറം/ നോമിനേഷന്‍ ഫോറത്തിന്റെ പകര്‍പ്പ്‌ പരിശോധിച്ച്‌ ആയതിലെ അക്കൗണ്ട്‌ നമ്പര്‍ തന്നെയാണോ ഇതില്‍ (സ്‌പാര്‍ക്കില്‍ ഉള്ളത്‌ ) എന്നും അല്ലെങ്കില്‍ റിമാര്‍ക്‌സ്‌ കോളത്തില്‍ അക്കൗണ്ട്‌ നമ്പര്‍ C15131 എന്നത്‌ പോലെ C ക്ക്‌ ശേഷമോ മുമ്പോ സ്‌പേസ്‌ ഇല്ലാതെ തന്നെ ചേര്‍ക്കേണ്ടതുമാണ്‌. നിലവില്‍ കെ എ എസ്‌ ഇ പി എഫ്‌ വരിക്കാരനായ ഏതെങ്കിലും ജീവനക്കാരന്റെ വിവരം ഈ എക്‌സല്‍ പ്രിന്‍റ്റൗട്ടില്‍ ഇല്ലെങ്കില്‍ താഴെ പ്രസ്‌തുത ജീവനക്കാരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുമാണ്‌. എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ പ്രിന്റൗട്ടില്‍ ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തിയ ശേഷം പ്രിന്റിന്റെ താഴെ ഭാഗത്ത്‌ "ലിസ്റ്റും ഓരോ സേവനപുസ്‌തകവും ഒത്തു നോക്കി പരിശോധിച്ചു" എന്ന്‌ സര്‍ട്ടിഫൈ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച്‌ പ്രസ്‌തുത പ്രിന്റൗട്ട്‌ രണ്ടെണ്ണം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

GAINPF Exel format - kannur district   - clickhere
click here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ